യൂ ട്യൂബിലൂടെ ചാരായം നിർമ്മിക്കാൻ പ്രാവീണ്യം നേടി അനധികൃത ചാരായ വാറ്റ് നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇൻറർനെറ്റിലുടെയും യൂ ട്യൂബ് വീഡിയോകളിലൂടെയും ചാരായം നിർമ്മിക്കാൻ പ്രാവീണ്യം നേടി അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന മൂന്ന് യുവാക്കളെ കടലായിയിൽനിന്നും ഇരിങ്ങാലക്കട സി ഐ എം.കെ സുരേഷ് കുമാർ എസ് ഐ സി.വി ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാരുമാത്ര തെക്കേ കടലായി സ്വദേശികളായ കണ്ണേങ്കലത്ത് ശ്രീജിത്ത് (27), രഞ്ചിത്ത് (30), കണിയങ്കാട്ടിൽ രാജേഷ് (38)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് അനധികൃതമായി വാറ്റിയ ചാരായവും 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഇൻറർനെറ്റിലുടെയും യൂ ട്യൂബ് വീഡിയോകളിലൂടെയുമാണ് പ്രതികൾ വീര്യം കൂടിയ ചാരായം നിർമ്മിക്കാൻ പ്രാവീണ്യം നേടിയത്. കാരുമാത്ര കടലായി മേഖലകളിൽ വ്യാപകമായി ചാരായ വാറ്റും കച്ചവടവും നടക്കുന്നുവെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.

തുടർന്ന് പോലീസ് ഈ മേഖലകളിൽ രഹസ്യമായി നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി ഫേമസ് വർഗ്ഗീസ്സിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ എസ്എ ഐ ഡേവിസ് എ എസ് ഐ മാരായ സിജുമോൻ, വേണുഗോപാൽ.ടി.കെ, സി .പി. ഒ മാരായ സുനീഷ്.കെ.വി, എ.കെ.മനോജ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top