എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി 20 ബുധനാഴ്ച നടക്കുന്ന തിരുവുത്സവത്തിന്റെ കൊടിയേറ്റം ഫെബ്രുവരി 14 വ്യാഴാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം രാത്രി എട്ടരക്കും ഒമ്പതരയ്ക്കും മദ്ധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര നിർവഹിക്കും. 15 – ാംതിയ്യതി മുതൽ 19 – ാം തിയ്യതി വരെ പ്രോഫഷണൽ നാടകമേള ഉണ്ടായിരിക്കും.
ഫെബ്രുവരി 20 ബുധനാഴ്ച തിരുവുൽസവദിനത്തിൽ പുലർച്ചെ നാലിന് നിർമ്മാല്യദർശനം, തുടർന്ന് മഹാഗണപതിഹോമം, പഞ്ചവിംശതി, കലശാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. 11 :45 മുതൽ കാവടി വരവ്, നാലിന് കാഴ്ചശീവേലി, വൈകീട്ട് 7 :30ന് ദീപാരാധനയും അത്താഴപൂജയും ഉണ്ടായിരിക്കും. രാത്രി 12 :15 മുതൽ വിവിധ വിഭാഗങ്ങളുടെ കാവടി വരവ്. ഊട്ടോളി അനന്തൻ തിടമ്പേറ്റും. 21 ബുധനാഴ്ച ആറാട്ട്. പുലർച്ചെ എഴുന്നള്ളിപ്പ്, ആറാട്ടിന് ശേഷം വൈകീട്ട് മൂന്നിന് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിലെത്തി പ്രദക്ഷിണശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിക്കും


