ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ പ്രഥമ പുരസ്കാരം കോടഞ്ചേരി ഗവൺമെൻറ് കോളേജ് അധ്യാപകൻ ഡോക്ടർ സി കൃഷ്ണന്

ഇരിങ്ങാലക്കുട : കേരളത്തിലെ ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകനെ കണ്ടെത്തി ആദരിക്കുന്നത് മുൻ പ്രിൻസിപ്പലിന്റെ ഓർമ്മയ്ക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡിന്റെ ആദ്യവിജയിയായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗവൺമെൻറ് കോളേജ് ഇക്കണോമിക്സ് വിഭാഗം അധ്യക്ഷൻ ഡോ ശ്രീകൃഷ്ണനെ തിരഞ്ഞെടുത്തു. ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ, കലാമണ്ഡലം ഡീംഡ് സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ടി കെ നാരായണൻ, ചരിത്രകാരൻ എം ജി എസ് നാരായണൻ കവി സച്ചിദാനന്ദൻ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ മുൻ പ്രസിഡൻറ് ഡോക്ടർ എം എസ് ഉസ്മാൻ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാദർ ഫ്രാൻസിസ് കുരിശ്ശേരി, എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ വച്ച് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി കെ ജെ അൽഫോൺസ് കണ്ണന്താനം ഐ എ എസ് അദ്ദേഹത്തിന് സമർപ്പിക്കും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തും. സി എം ഐ സഭയുടെ ദേവമാതാ പ്രൊവിൻഷ്യാൾ ഫാദർ വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സി എൻ ജയദേവൻ എംപി, കെ യു അരുണൻ എംഎൽഎ, മാനേജർ ഫാദർ ജേക്കബ് മഞ്ഞളി, മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. വി പി ആന്റോ, ഫാ. ഡോ. ജോളി ആൻഡ്രൂസ് എന്നിവർ സംസാരിക്കും.

ദക്ഷിണ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ ഡിലിറ്റ് നേടിയ ഡോക്ടർ കൃഷ്ണൻ പ്രശസ്ത അന്തർദേശീയ ദേശിയ ജേർണലുകളിൽ 34 പ്രബന്ധങ്ങളും 6 ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് 18 ഗവേഷണ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 19 പി എച്ച് ഡി പ്രന്ധങ്ങൾക്ക് മാർഗ്ഗദർശിയായ അദ്ദേഹം 69 ഗവേഷണപ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി അന്തർദേശീയ ദേശീയ സെമിനാറുകളിൽ പ്രഭാഷകനായിരുന്നു. ഡോക്ടർ ഗനി അവാർഡ്, ഡോക്ടർ ശിവപ്രസാദ് അവാർഡ് കൃഷ്ണ യൂണിവേഴ്സിറ്റി ബെസ്റ്റ് റിസർച്ച് പേപ്പർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top