ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ കരൂപ്പടന്ന സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

ഇരിങ്ങാലക്കുട : ഉംറ കഴിഞ്ഞ് മദീന സന്ദർശനവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി ജിദ്ദയില്‍ നിര്യാതയായി. കഴിഞ്ഞ രണ്ടാഴ്ച മുൻപ് സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക പോയ കരൂപ്പടന്ന പെഴുംകാട് കരിപ്പാക്കുളം അബ്ദു സലാം മൗലവിയുടെ ഭാര്യയും എറിയാട് യൂ ബസാർ മുടവൻകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകളുമായ സഫിയ (41) യാണ് മദീന സന്ദർശനം കഴിഞ്ഞ് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ പനി ബാധിച്ച് ജിദ്ദയില്‍ നിര്യാതയായത്. പരേതയായ ഖദീജയാണ് മാതാവ്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top