58- ാം മത് കണ്ടംകുളത്തി ട്രോഫി സെന്റ് തോമസ് കോളേജ് തൃശ്ശൂരിന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ കണ്ടംകുളത്തി ട്രോഫി ഇത്തവണ  സെന്റ് തോമസ് കോളേജ് തൃശൂരിന്. കഴിഞ്ഞ പ്രാവശ്യത്തെ നിർഭാഗ്യം ആണ് ഇന്നലെ ഭാഗ്യം ആയി മാറിയത് .ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട , സെന്റ് തോമസ് കോളേജ് സ്വപ്ന ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ സെന്റ് തോമസ് കോളേജ് ജയം സ്വന്തമാക്കി. കളിയുടെ മുഴുവൻ സമയവും എക്സ്ട്രാ സമയത്തും ഗോൾ മാറി നിന്നും അവസാനം പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ആണ് വിജയികളെ കണ്ടെത്തേണ്ടിവന്നത്. വിജയികൾക്ക് തൃശൂർ വിജിലൻസ് ഡി വൈ എസ് പി മാത്യു രാജ് , പയസ് കണ്ടംകുളത്തി, എന്നിവർ ചേർന്ന് 35000 രൂപയും ട്രോഫിയും സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് അഡ്വ. ടി ജെ തോമസ്, മാത്യു രാജ് എന്നിവർ
ചേർന്ന് 30000 രൂപയും ട്രോഫിയും നൽകി .ടൂർണമെന്റിലെ മികച്ച കളിക്കാരനായി ക്രൈസ്റ്റ് കോളേജിലെ ജിനു ടി ആർ നേയും ഫൈനൽ കളിയിലെ മികച്ച കളിക്കാരൻ ആയി സെന്റ് തോമസ് കോളേജിലെ ജൈമി ജോയെയും , മികച്ച മധ്യനിരക്കാരനായി സെന്റ് തോമസ് കോളേജിലെ മെൽവിൻ, മികച്ച ഫോർവേഡർ ആയി ക്രൈസ്റ്റ് കോളേജിലെ ആന്റണി പൗലോസിനെയും തിരഞ്ഞെടുത്തു. എമർജിങ് പ്ലെയറായി സെന്റ് തോമസ് കോളേജിലെ സരുൺ ,മികച്ച ഡിഫെൻഡർ ആയി ക്രൈസ്റ്റ് കോളേജിലെ ശ്രാവണ കുമാർ , മികച്ച കീപ്പർ ആയി ക്രൈസ്റ്റ് കോളേജിന്റെ ബിപിൻ ബിനോയ് എന്നിവരെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഉക്കൻ , മാനേജർ ഞെരിഞ്ഞംപിള്ളി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് , ഫാ. ജോയ് പി ടി . ജെയ്സൺ പറേക്കടൻ. എന്നിവർ ആശംസയും വ്യക്തിഗത ട്രോഫിയും നൽകി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top