ഇരിങ്ങാലക്കുട ഫെഡറൽ ബാങ്കിന്‍റെ 41-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫെഡറൽ ബാങ്കിന്‍റെ 41-ാം വാർഷികാഘോഷം ഠാണാ മെയിൻ ബ്രാഞ്ചിൽ ആഘോഷിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാദർ. ജോൺ പാലിയേക്കര മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ, അസിസ്റ്റൻറ് വൈസ് പ്രസിഡണ്ട് ടി.എസ്‌.സുരേഷ് സ്വാഗതമാശംസിച്ചു. ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് നിഷ കെ ദാസ് അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ സെന്റ് സേവിയേർസ് സ്കൂൾ ഡയറക്ടർ ഫാ. ടെന്നി പാറയ്ക്കൻ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് അംഗങ്ങൾ, ബാങ്കിങ്ങ് മേഖലയിലെ വിവധ സ്കീമുകൾ പരിചയപ്പെടുത്തി. മാനേജർ അഡ്മിനിസ്ട്രേഷൻ സാലി നന്ദി രേഖപ്പെടുത്തി.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top