ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 53 വിദ്യാർത്ഥികൾക്കുള്ള ശാസ്ത്രപഥം പദ്ധതി ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും ഗവേഷണ പാടവവും വളര്‍ത്തുകയും പുതിയ തലമുറയ്ക്ക് അതിന്റെ ആവശ്യകതയെ കൂടുതല്‍ മനസിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളം, കേരള ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുള്ള ശാസ്ത്രപഥം പരിപാടിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജില്‍ തുടക്കം കുറിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 53 വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ..കെ.യു. അരുണന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ക്രൈസ്റ്റ്‌കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ടി. പ്രകാശ് ബാബു സ്വാഗതവും, ജില്ലാ പ്രോഗ്രാംഓഫീസര്‍ ഡോ. വി. പി. മുഹമ്മദ് ഷാജുദീന്‍ പദ്ധതി വിശദീകരണവും നടത്തി. മുഖ്യാതിഥികളായി വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് , സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ. പി. കുട്ടികൃഷ്ണന്‍ , ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോയ് പീണിക്കപറമ്പില്‍ സി.എം.ഐ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ റവ. ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സി.എം.ഐ , ശാസ്ത്രപഥം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.വൈ. ഷാജു എന്നിവർ പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍.എസ്. സുരേഷ്ബാബു നന്ദി പറഞ്ഞു.

വിജ്ഞാന്‍ സാഗര്‍സന്ദര്‍ശനം, ആകാശത്തിലെ അത്ഭുതങ്ങള്‍ – ക്ലാസ്, വാനനിരീക്ഷണം സയന്‍സ് ലാബ്‌സന്ദര്‍ശനം, കരിയര്‍ തെരെഞ്ഞെടുക്കല്‍, പക്ഷി നിരീക്ഷണം, പ്രകൃതിയെ അടുത്തറിയല്‍, സെമിനാര്‍, ഭൂമിയിലെ ജീവിതം – ഇന്നലെ -ഇന്ന് – നാളെ, കണക്കിലൂടെ ഒരു മാന്ത്രികജാലം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വിവിധ ക്ലാസ്സുകളും പരിശീലനവും നടന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top