ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, സുജ സഞ്ജീവ്കുമാർ, പി. എൻ സുരേഷ്, എം.ആർ ഷാജു, എൽ ഡി ആന്റോ, സിജു കെ.വൈ, ടി ജി പ്രസന്നൻ, പി ജെ തോമസ്, ജസ്റ്റിൻ ജോൺ, അജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top