പഠനോത്സവത്തിന്റെ ഉപജില്ലാതലം , മുൻസിപ്പൽതലം , സ്കൂൾതലം ഉദ്ഘാടനം പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു പി സ്കൂളിൽ നടന്നു


പൊറത്തിശ്ശേരി : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ മികവിന്റെ വർഷമായി പരിഗണിക്കുന്നതിന് ഭാഗമായി കുട്ടികൾ ആർജിച്ച പഠനമികവുകൾ സമൂഹവുമായി പങ്കുവെക്കുന്ന പഠനോത്സവം പരിപാടിയുടെ ഉപജില്ലാതലം , മുൻസിപ്പൽതലം , സ്കൂൾതലം എന്നിവയുടെ ഉദ്ഘാടനം പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു പി സ്കൂളിൽ ഇരിങ്ങാലക്കുട  നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ശശി അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ എഡ്യൂക്കേഷണൽ ട്രസ്റ് ചെയർമാൻ എം പി ഭാസ്കരൻ മാസ്റ്റർ തേൻ നിലാവ് മാഗസിന്റെ പ്രകാശനം നടത്തി . ബി ആർ സി അംഗം പി എൻ ജമുന പദ്ധതി വിശദീകരണം നടത്തി.ഡയറ്റ് ഫാക്കൽറ്റി എം ആർ സനോജ് പഠനോത്സവ സന്ദേശം നൽകി.

സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ കുട്ടികൃഷ്ണൻ എ പി ജില്ലാ പ്രോഗ്രാം ഓഫീസർ പ്രകാശ് ബാബു പി ടി , ഡോ വി പി മുഹമ്മദ് ഷാജുദീൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എൻ എസ് സുരേഷ് ബാബു ( ബി ആർ സി ഇരിങ്ങാലക്കുട ) എന്നി പ്രമുഖ വ്യക്തികളുടെ സന്ദർശനം പഠനോത്സവത്തിനു മികവേകി .വാദ്യഘോഷങ്ങളോടെ അരങ്ങേറിയ കുട്ടികളുടെ അക്കാദമിക്ക് പഠനമികവുകൾ ഏറെ ശ്രദ്ധേയമായി . പഠനോത്പന്നങ്ങളുടെ പ്രദർശനവും ആകർഷകമായി. ഇരിങ്ങാലക്കുട വാർഡ് കൗൺസിലർമാരായ ഷാബു കെ ഡി , പ്രജിത സുനിൽകുമാർ , ഷീബ ശശിധരൻ , എസ് എസ് ജി കൺവീനർ ലക്ഷ്മി ടീച്ചർ , പി ടി എ പ്രസിഡന്റ് പി പി പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീജി ഇ ബി സ്വാഗതവും ഫെസ്റ്റ് അസിസ്റ്റന്റ് ലിനി എം ബി നന്ദിയും പറഞ്ഞു.

Leave a comment

  • 93
  •  
  •  
  •  
  •  
  •  
  •  
Top