എടക്കുളം വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഫെബ്രുവരി 3 ന്

എടക്കുളം : എടക്കുളം സെന്റ് സെബാസ്ററ്യൻസ് ദേവാലയത്തിൽ ഫെബ്രുവരി 3 ഞായറാഴ്ച ആഘോഷിക്കുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിന്റെ കൊടിയേറ്റ കർമം ഇരിങ്ങാലക്കുട വികാരി ജനറൽ റവ .ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. ഫെബ്രുവരി 2 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് വീടുകളിലേക്ക് അമ്പ് എഴുന്നളിപ്പ് ഉണ്ടാകും. തിരുനാൾ ദിനമായ ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 6 .30 ദിവ്യബലി, 10 .30 ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ. ഫാ നെവിൻ ആട്ടോക്കാരന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന ഉണ്ടാകും. തുടർന്ന് ഇരിങ്ങാലക്കുട മൈനർ സെമിനാരി റവ ഫാ. ജോൺസൺ മാനാടൻ സന്ദേശം നൽകും. വൈകീട്ട് 4 മണിക്ക് തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്നും ആദ്യം വടക്കേ കപ്പേളയിലേക്ക് ആരംഭിച്ചു 7 മണിക്ക് പള്ളിയിൽ സമാപിക്കും. ഫെബ്രുവരി 4 തിങ്കളാഴ്ച ദിവ്യബലിയും മരിച്ചവരുടെ അനുസ്മരണവും ഉണ്ടാകും.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top