എടതിരിഞ്ഞി വെൽഫയർ അസോസിയേഷൻ യു. എ. ഇ യുടെ കുടുംബസംഗമം ഷാർജയിൽ നടന്നു

ഷാർജ : എടതിരിഞ്ഞി വെൽഫയർ അസോസിയേഷൻ യു. എ. ഇ യുടെ കുടുംബസംഗമം റോള ഷാർജയിലുള്ള ടേസ്റ്റ് ഓഫ്‌ മലബാർ റെസ്റ്റോറൻറ്റിൽ നടന്നു. യു.എ.ഇ യിലുള്ള നിരവധി എടതിരിഞ്ഞി പ്രവാസി കുടുംബങ്ങൾ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ EWA പ്രസിഡന്റ്‌, രാജേഷ് അണക്കത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപക് പുരയാറ്റ് സ്വാഗതവും 2 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഖജാൻജി ബിജിത് എടച്ചാലി വരവ് ചിലവ് കണക്കവതരിപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി പാനൽ അംഗങ്ങളുടെ അംഗീകാരത്തിനായി അവതരിപ്പിച്ചു. EWA-UAE യുടെ അഭ്യുദയകാംഷി കൂടിയായ ബൈജു കാവല്ലൂർ വരണാധികാരിയായി. രക്ഷാധികാരികളായി ജയരാജൻ നിലംകുറ്റി, മനോജ് മാരാത്ത്, ഉണ്ണികൃഷ്ണൻ എടച്ചാലി എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് റിതേഷ് കണ്ടേങ്കാട്ടിൽ, സെക്രട്ടറി ബൈജു ഞാറ്റുവെട്ടി, വൈസ് പ്രസിഡന്റ് ബിജോയ് മണക്കാട്ടുംപാടി, ജോയിന്റ് സെക്രട്ടറി ശ്യാം മോഹൻ വെളിയത്ത്, ഖജാൻജി ശ്രീരംഗൻ മുളങ്ങിൽ, ഓഡിറ്റർ ബിജിത് എടച്ചാലി, ആർട്സ് സെക്രട്ടറി ദിനേശ് കണ്ടേങ്കാട്ടിൽ

എക്സിക്യൂട്ടിവ് അംഗങ്ങൾ : രാധാകൃഷ്ണൻ മുളങ്ങിൽ, ദിലീപ് ചാണാശ്ശേരി, രാജേഷ് അണക്കത്തിപറമ്പിൽ, ദീപക് പുരയാറ്റ്, റിതേഷ് കോറാത്ത്, ഷിബു രാജൻ, ശശി മുളങ്ങിൽ
ഉദയൻ മാടത്തിങ്കൽ, ഷിജോബ് മങ്കാട്ടിൽ, മുത്തു അമ്പലത്തുവീട്ടിൽ, സുമേഷ് തൃപ്രയാറത്ത്
സുമേഷ് മാടത്തിങ്കൽ, ശരത് കെ ആർ,

അബുദാബി സബ്കമ്മിറ്റി : ലിജോയ് കിണറ്റേറപറമ്പിൽ, സുധിർ മഠത്തിൽ, ശരത് ശശിധരൻ
സനിൽ പടിഞ്ഞാറേക്കര, സുമേഷ് എ എസ്, ശ്യാം സുന്ദർ, നിജീഷ് ജയ്പാൽ

എടതിരിഞ്ഞി സബ് കമ്മിറ്റി : രാജേഷ് വലുപ്പറമ്പിൽ, സിജോയ് കിണറ്റേറപറമ്പിൽ, രാമചന്ദ്രൻ വള്ളുപറമ്പിൽ, ഉണ്ണി വെളിയത്ത് എന്നിവരെ സമ്മതത്തോടെ തിരഞ്ഞെടുത്തു. പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തു. പ്രസിഡണ്ട് റിതേഷ് കണ്ടേങ്കാട്ടിൽ, ബൈജു ഞാറ്റുവെട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതിയ കമ്മിറ്റിക്കു ദിൽന ദിനേശ് ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുത്തുക്ക, വിജേഷ് എ എസ്, ഉദയൻ മാടത്തിങ്കൽ, സൗമ്യ റിതേഷ്, ഭരത് കൃഷ്ണ എന്നിവർ ഗാനം അവതരിപ്പിച്ചു. മുൻ ഖജാൻജിയും പ്രസിഡന്റുമായിരുന്ന രാധാകൃഷ്ണൻ മുളങ്ങിൽ നന്ദി രേഖപ്പെടുത്തി.

Leave a comment

  • 61
  •  
  •  
  •  
  •  
  •  
  •  
Top