മികവുകളുമായി പഠനോത്സവം

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ‘പഠനോത്സവം 2019’ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ വിവിധ വിഷയങ്ങളിലുള്ള പഠനമികവുകൾ വേദിയിലവതരിപ്പിച്ചു. സ്കൂൾ മാനേജർ ഭരതൻ കണ്ടെൻങ്കാട്ടിൽ അധ്യക്ഷതവഹിച്ചു.മൈമ്മ്, സ്കിറ്റ്, ഡബ്സ്മാഷ്, പുസ്തകപരിചയം, കവിതാലാപനം, സംഘഗാനം, തിത്തലി ഡാൻസ്, ദൃശ്യാവിഷ്കാരം, ശുചിത്വ ശീലങ്ങളുടെ ബോധവൽക്കരണം, ശാസ്ത്രീയ പരീക്ഷണങ്ങളുടെ അവതരണം ഗണിത കൗതുകങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകൾ, മാഗസിൻ, പോസ്റ്റർ ചുവർ പത്രം, ശാസ്ത്ര കൗതുകവസ്തുക്കൾ എന്നിവയും പ്രദർശിപ്പിച്ചു. ബിപിഒ പ്രസീത എസ്, ടിപി സ്മിത, ചന്ദ്രൻ, അജിത പീതാംബരൻ, സുബ്രഹ്മണ്യൻ കളപ്പുരതറ എന്നിവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പിജി സാജൻ സ്വാഗതവും ടി ആർ കാഞ്ചന നന്ദിയും പറഞ്ഞു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top