മഞ്ഞൾ വിളവെടുപ്പ് നടത്തി കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ മാതൃകയായി

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷൻ അംഗവും, കർഷകനുമായ കാക്കര സുകുമാരൻ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തി. മഞ്ഞൾ കഴുകി വൃത്തിയാക്കി പൊടിച്ച് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും നൽകാനാണ് തീരുമാനം. ശുദ്ധമായ മഞ്ഞൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന തിരിച്ചറിവാണ് മാതൃകാപരമായ ഈ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്. വിളവെടുപ്പിന് അസോ. പ്രസിഡണ്ട് വിങ്ങ് കമാണ്ടർ (റിട്ട), ടി എം രാംദാസ്, സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, ടി കെ സുകുമാരൻ, മധു പള്ളിപ്പാട്ട്, തോമസ്, കാക്കര സുകുമാരൻ നായർ, രമാഭായ് രാംദാസ്, വനജ രാമചന്ദ്രൻ, ശോഭന രാഘവൻ, ഗിരിജ ഗോകുൽനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  
Top