ഇന്ത്യയുടെ ആത്മാവിൽ നിന്ന് ഗാന്ധി മറയില്ല – ബാലചന്ദ്രൻ വടക്കേടത്ത്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ആത്മാവിൽ നിന്ന് ഗാന്ധിയെ എടുത്തു മാറ്റാൻ ആർക്കും കഴിയില്ല എന്ന് പ്രശസ്ത സാഹിത്യ ചിന്തകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശന വേദി ജില്ലാ കമ്മിറ്റി ഇരിങ്ങാലക്കുട സഹകരണ സംഘത്തിൻറെ കിഴുത്താണി കേന്ദ്രത്തിലെ മഹാത്മ ഹാളിൽ നടത്തിയ ഗാന്ധി സന്ദേശസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെപ്പറ്റി ഇന്നു പലരും ഏറെ പറയുന്നു. ഗാന്ധിജിയുടെ പുകപടലങ്ങൾ രാഷ്ട്രീയ ചക്രവാളത്തിൽ നിറയുന്നു. ഗാന്ധിയുടെ ഓർമ്മകൾക്ക് നേരെ വെടിയുതിർത്ത മധുരം വിതരണം ചെയ്യുന്ന അസുര കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പക്ഷേ കാലമെത്ര പിന്നിട്ടാലും ഗാന്ധിയെ ഇന്ത്യയുടെ പാവപ്പെട്ട മനുഷ്യരുടെ ആത്മാവിൽ നിന്ന് എടുത്തു നീക്കാൻ ഒരു ശക്തിക്കും സാധ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിദർശൻ ചെയർമാൻ അഡ്വക്കേറ്റ് എം എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എൻ എം ബാലകൃഷ്ണൻ, കെ കെ ജോൺസൺ, വിനോദ് തറയിൽ എന്നിവർ സംസാരിച്ചു. ഗാന്ധിദർശൻ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാംകുമാർ സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top