സാന്ദ്ര പിഷാരടിക്ക് “നളന്ദ നൃത്ത്യനിപുണ” പുരസ്കാരം

ഇരിങ്ങാലക്കുട : നളന്ദ നൃത്തോത്സവം 2019 മോഹിനിയാട്ടം വിഭാഗത്തിൽ സാന്ദ്ര പിഷാരടി “നളന്ദ നൃത്ത്യനിപുണ” പുരസ്കാരത്തിന് അർഹയായി. പ്രശസ്ത മോഹിനിയാട്ട ഗുരു ഡോക്ടർ കനക് റെലെ സ്ഥാപിച്ച നളന്ദ ഡാൻസ് റിസർച്ച് സെൻറർ മുംബൈ വർഷംതോറും നടത്തിവരുന്ന നൃത്തോത്സവത്തിൽ ഇത്തവണ സാന്ദ്രയുടെ മോഹിനിയാട്ടം അവതരണത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ് ലഭിച്ചത്. കഴിഞ്ഞ 18 വർഷമായി ഇരിങ്ങാലക്കുട നടനകൈരളി ഗുരുകുലത്തിൽ ഗുരു നിർമ്മലാ പണിക്കരുടെ കീഴിൽ മോഹിനിയാട്ടം അഭ്യസിക്കുന്നു.

പ്രശസ്ത ഭരതനാട്യം നർത്തകി മാളവിക യുടെ നേതൃത്വത്തിലുള്ള ചെന്നൈ ജൂനിയർ ഫെലോഷിപ്പ് നൽകി ആദരിച്ചിരുന്നു. മിനിസ്ട്രി ഓഫ് കൾച്ചർ ഗവൺമെൻറ് ഓഫ് ഇന്ത്യ നൽകുന്ന യുവകലാകാരന്മ്മാര്ക്കുള്ള സ്കോളർഷിപ്പും സാന്ദ്രക്ക് ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ പ്രധാന നൃത്തവേദികളിലും മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ള സാന്ദ്ര പിഷാരടി ഇരിങ്ങാലക്കുട വടക്കേ പിഷാരത്തെ രാധാകൃഷ്ണന്റെയും റാണി രാധാകൃഷ്ണന്റെയും മകളാണ്.

Leave a comment

  • 87
  •  
  •  
  •  
  •  
  •  
  •  
Top