ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഫെബ്രുവരി 11ന്, കൊടിയേറ്റം 5ന്

ഇരിങ്ങാലക്കുട : എസ്. എൻ. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഫെബ്രുവരി 11 തിങ്കളാഴ്ച ആഘോഷിക്കുന്നു. കൊടിയേറ്റം 5 ന് ചൊവ്വാഴ്ച വൈകീട്ട് 6 : 45 നും 7:45 നും മദ്ധ്യേ പറവൂർ രാഗേഷ് തന്ത്രി നിർവ്വഹിക്കും. തുടർന്ന് ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങളുടെ ഉദ്‌ഘാടനം സിനിമാതാരം കുട്ടേടത്തി വിലാസിനി നിർവ്വഹിക്കും. ഫെബ്രുവരി 10ന് പള്ളിവേട്ട , 12 ന് ആറാട്ട് എന്നിവ നടക്കും.

ഉത്സവദിനത്തിൽ പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂർ, തുറവൻകാട്, ടൗൺ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതൽ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതൽ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.

ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം രഘുമാരാറുടെ നേതൃത്വത്തിൽ രഘുമാരാർ & പാർട്ടിയുടെ മേളവും പാണ്ടിമേളവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ സമാജം ഭരണസമിതി പ്രസിഡന്റ് എം.കെ. മുക്കുളം, സെക്രട്ടറി രാമാനന്ദൻ, ട്രഷറർ ഗോപി മണമാടത്തിൽ, എസ് എൻ വൈ എസ് പ്രസിഡന്റ് പ്രസിഡന്റ് സജീഷ് വി എച്ച് എന്നിവർ പങ്കെടുത്തു.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
  •  
Top