‘ബിയോണ്ട് ദി ക്ലൗഡ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു


ഇരിങ്ങാലക്കുട :
ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചിത്രമായ ‘ബിയോണ്ട് ദി ക്ലൗഡ്സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. മുബൈ നഗരത്തിലെ മയക്കുമരുന്ന് വ്യാപാരിയായ അമീറിന്റെയും സഹോദരി താരയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. 2017 ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽവത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ സമയം 120 മിനിറ്റാണ്. പ്രവേശനം സൗജന്യം.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top