മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി

കാറളം : കാറളം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. ചെമ്മണ്ടയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും കാറളം ഗ്രാമ പഞ്ചായത്ത് അംഗം ഐ.ഡി.ഫ്രാൻസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് മേച്ചേരി, വർഗ്ഗീസ് കീറ്റിക്കൽ, സുനിൽ ചെമ്പി പറമ്പിൽ, ഗിരീഷ്, ബിജു ആന്റണി എന്നിവർ സംസാരിച്ചു.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് രാഷ്ട്രപിതാവിന്റെ എഴുപത്തൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു.
രാജീവ്ഗാന്ധി മന്ദിരത്തിൽ വച്ചു നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഭദ്രദീപം കൊളുത്തി. അഡ്വ:നിധിൻ ജോൺ തോമസ്, ഡീൻ ഷഹീദ്, കെ.എം ധർമ്മരാജൻ, എൻ ജെ ജോയ്, ഷെല്ലി മുട്ടത്ത്, ഭാസി,സനൽ കല്ലൂക്കാരൻ എന്നിവർ പങ്കെടുത്തു..
Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top