ഹരിത കേരളം സന്ദേശ പ്രചരണ വാഹനത്തിന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട : കേരള ഗവൺമെൻറിന്‍റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളo സന്ദേശ പ്രചരണ വാഹനം ഹരിതായനം ഇരിങ്ങാലക്കുട ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എത്തി ചേർന്നു. ജില്ല കോർഡിനേറ്റർ പി. എസ് ജയകൂമാർ, പി.അർ ബാലൻ, ‘ പുരുഷോത്തമൻ, അനില എന്നിവർ നേതൃത്വം കൊടുക്കുന്ന ഹരിതായനം എകദേശം ഒരു മണിക്കൂറോളം കൂട്ടികൾക്കും അധ്യാപകർക്കും കേരളത്തിലെ കനാലുകളും മണ്ണും ജലവും അവയുടെ മലിനീകരണങ്ങളെ കുറിച്ചും എങ്ങിനെ നവീകരിക്കും എന്നും എങ്ങിനെ മാലിന്യ മുക്തം ആക്കാം എന്നും ദൃശ്യാവിഷ്ക്കാരം കാണിച്ചു. ഗവ: ഗേൾസ് ഹൈസ്ക്കൂൾ എച്ച്.എം. ടി വി രമണി, പ്രിൻസിപ്പാൾ പ്യാരിജ എം വി എച് എസ് എസ് ഇ പ്രിൻസിപ്പാൾ ഹേന കെ ആർ, സ്റ്റാഫ് സെക്രട്ടറി സി.എസ് അബ്ദുൾ ഹഖ് എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top