റഫീഖിനെയും സാജിത ബീവിയെയും ആദരിച്ചു

കരൂപ്പടന്ന : മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്കണോമിക്‌സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ തൃശൂർ ഗവ. കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവി വി.എച്ച്. റഫീഖിനെയും ഭാര്യയും തൃശൂർ ഗവ. കോളേജിലെ എക്കണോമിക്സ് വിഭാഗം അസി. പ്രൊഫസറുമായ ഡോ. സാജിതബീവിയെയും വലിയവീട്ടിൽ കുടുംബ കൂട്ടായ്മ ആദരിച്ചു. കരൂപ്പടന്ന പെഴുംകാട് ചീപ്പുചിറയിൽ നടന്ന ചടങ്ങിൽ കാദിർകുട്ടി മാരേക്കാട് അധ്യക്ഷത വഹിച്ചു. വി.എം. യൂസഫ് ഉപഹാരം നൽകി. വി.എം.ഹംസ, ഖാദർ പട്ടേപ്പാടം, പി.എം.എ. ജബ്ബാർ മൗലവി, വി.വി. അസീസ്, സി.ബി. ഷക്കീല, വി.എം. ഉമ്മർ ഫാറൂഖ്, വി.എ. സഗീർ, വി.എം. റൗഫ് എന്നിവർ സംസാരിച്ചു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top