ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതിയാത്ര നടത്തി

ഇരിങ്ങാലക്കുട : വിശ്വാസം സംരക്ഷിക്കുക.. വർഗീയതയെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതിയാത്ര നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ ജാഥ ക്യാപ്റ്റനായ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ടി ചന്ദ്രശേഖരൻ, എൽ ഡി ആന്റോ, കെ.കെ ചന്ദ്രൻ, എം ആർ ഷാജു, സി എം ബാബു, സിജു കെ വൈ, കെ എം ധർമ്മർജൻ, തോമസ് കോട്ടോളി, ജോസ് മാമ്പിള്ളി, ജസ്റ്റിൻ ജോൺ, കെ ഗിരിജ, സുജ സഞ്ജീവ്കുമാർ, ധന്യ ജിജു കോട്ടോളി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ സ്വാഗതവും എ സി സുരേഷ് നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top