ഠാണ- ബസ് സ്റ്റാന്റ് റോഡ്: സമീപവാസികൾ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് ഇടുന്നതിനെതിരെ ന്യായികരിച്ച് യു ഡി എഫ്, എതിർത്ത് എൽ ഡി എഫ്

ഇരിങ്ങാലക്കുട : ഠാണാ – ബസ് സ്റ്റാൻഡ് റോഡ് വികസനത്തിന്‍റെ ഭാഗമായി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതിനു വേണ്ടി എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ റോഡില്‍ സമീപവാസികൾ റോഡിലേക്ക് ഇറക്കി കോണ്‍ക്രീറ്റിങ്ങ് ഇടുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഉപകാരപ്രദമല്ലാത്ത സ്ഥിതിയാണുള്ളതെന്ന് നഗരസഭാ കൗൺസിലിൽ എൽ ഡി എഫ് . ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എൽ ഡി എഫ് അംഗം പി. വി. ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍ ഒരു കോടിയോളം രൂപ ചിലവഴിച്ച് ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനത്തിൽ നിറയെ അപാകതകൾ അന്നെന്നു വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് കുറ്റപ്പെടുത്തി. ഇതുമൂലം പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നു അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നിരവധി പൈപ്പുകളാണ് തകര്‍ന്നത്. തെരുവു വിളക്കുകള്‍ ഇനിയും പ്രവര്‍ത്തനക്ഷമാക്കിയിട്ടില്ല. നവീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് നഗരസഭയുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറാവാതിരുന്ന പൊതുമരാമത്ത് വകുപ്പ് പണി ആരംഭിക്കുന്ന വിവിരം ചെയര്‍പേഴ്‌സനെയോ, സെക്രട്ടറിയെയോ അറിയിക്കുക പോലും ചെയ്തില്ലെന്ന് വി. സി. വര്‍ഗീസ് പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങളിലെ അപാകത മൂലമാണ് അവിടത്തെ വീടുകളിലേക്ക് വണ്ടികള്‍ കയറുന്നതിന് സംവിധാനം ഒരുക്കേണ്ടി വന്നതെന്നും ഇത് അനധികൃത നിര്‍മാണമായി കാണാനാകില്ലെന്നും യു ഡി എഫിലെ വി. സി. വര്‍ഗീസ് പറഞ്ഞതോടെ എല്‍. ഡി. എഫ്. അംഗങ്ങളും യു. ഡി. എഫ്. അംഗങ്ങളും തമ്മില്‍ ഏറെ നേരം നടന്ന വാഗ്വാദത്തെ തുടര്‍ന്ന് യോഗം ബഹളത്തില്‍ മുങ്ങി.

നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം പൊതുമരാമത്തത് ഏറ്റെടുക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു. ഇത് നഗരസഭക്ക് ഏറ്റെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ നിമ്യ ഷിജു ഇതുുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ചേര്‍ത്തപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് പറഞ്ഞു. ഈ യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശിയും പങ്കെടുത്തിരുന്നു. അനധികൃത നിര്‍മാണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ചു വരികയാണന്ന് അറിയിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന വാഗ്വാദങ്ങള്‍ക്കു ശേഷമാണ് യോഗം അജണ്ടയിലേക്ക് കടന്നത്. മുനിസിപ്പല്‍ ചെയര്‍പഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, കുരിയന്‍ ജോസഫ്, പി. വി. ശിവകുമാര്‍, വത്സല ശശി, എം. സി രമണന്‍, സി. സി. ഷിബിന്‍, സന്തോഷ് ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top