വരവീണയുടെ രണ്ടാം വാർഷിക ദിനത്തിലെ പഞ്ചവീണ അവതരണം സംഗീതസാന്ദ്രമായി


ഇരിങ്ങാലക്കുട :
ഡോ. കെ.എൻ. പിഷാരടി കഥകളി ക്ലബ്ബിൻയും നാദോപാസനയുടെയും സഹകരണത്താൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് രണ്ടാം വാർഷിക ദിനത്തിൽ വീണ അധ്യാപിക ശ്രീവിദ്യ വർമ്മയുടെ ശിഷ്യർ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ അവതരിപ്പിച്ച പഞ്ചവീണ സംഗീതസാന്ദ്രമായി. ആര്യ,രജനി രാജൻ,സൗമ്യനായിക്ക്, ലക്ഷ്മി മുരളീധരൻ, ശ്രുതിലക്ഷ്മി, അലീന മരിയ ടോമി എന്നിവരാണ് പഞ്ചവീണ അവതരിപ്പിച്ചത്. തുടർന്ന് വരവീണയിലെ വിദ്യാർത്ഥികളായ ലക്ഷ്മി, പാർവതി, ഗൗരി, കാർത്തിക്, അനിരുദ്ധ് വേദാംബിക, നീലിമ, മഹാലക്ഷ്മി, വരലക്ഷ്മി, ഗൗരി, ബ്രഹ്മദത്തൻ, ദേവദത്ത, ഉജ്ജ്വൽ, ദേവപ്രിയ ദേവന, വേദവാണി എന്നിവരുടെ സംഗീതാർച്ചനയും ഉണ്ടായിരുന്നു. സുധ മാരാർ തൃശ്ശൂർ വയലിനും ബിജു ശങ്കർ ചാലക്കുടി പക്കമേളം ഒരുക്കി.

വരവീണയിലെ അധ്യാപകരായ രജു നാരായണൻ (വായ്പാട്ട്) സുധ മാരാർ (വയലിൻ) ബിജയ് ശങ്കർ (മൃദംഗം) എന്നിവരെ പ്രശസ്ത സംഗീത സംവിധായകനായ പ്രതാപ് സിംഗ് ആദരിച്ചു. ചടങ്ങിൽ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഔദ്യോഗിക വെബ്സൈറ്റ് www.varaveena.com കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പ്രകാശനം ചെയ്തു. കലാമണ്ഡലത്തിൽ നിന്നും മൃദംഗത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ കെ ജയകൃഷ്ണന് നാദോപാസന ട്രഷറർ മുരളീധരൻ പൊന്നാടയും, വരവീണക്കുവേണ്ടി പ്രദീപ് മേനോൻ ഉപഹാരവും നൽകി ആദരിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ വിഷ്ണു ദേവ് നമ്പൂതിരി ചെന്നൈയുടെ സംഗീതക്കച്ചേരി ഉണ്ടായിരുന്നു. വയലിനിൽ വിജു എസ് ആനന്ദ്, മൃദംഗത്തിൽ ഡോ. ജയകൃഷ്ണനും, ഘടത്തിൽ വെള്ളാട്ട്നൂർ ശ്രീജിത്തും പക്കമേളം ഒരുക്കി.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top