സംവിധായകൻ പ്രിയനന്ദനെതിരായ ഫാസിസ്റ്റ് ആക്രമണത്തെ ചെറുക്കുക- എ ഐ വൈ എഫ്

ഇരിങ്ങാലക്കുട : പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്‌തുക്കാരൻ എന്ന സിനിമയിലൂടെ നവസംവിധായകൻ എന്ന ദേശീയ അവാർഡ് കരസ്ഥമാക്കുകയും പ്രിയനന്ദൻ തന്നെ സംവിധാനം ചെയ്ത പുലിജന്മം എന്ന ചിത്രത്തിലൂടെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് മലയാളത്തിന് നേടിത്തരുകയും ചെയ്ത പ്രശസ്ത ചലച്ചിത്ര സംവിധായകനായ പ്രിയനന്ദനെതിരായ സംഘപരിവാർ കയ്യേറ്റത്തെ എ ഐ വൈ എഫ് അതിശക്തമായി പ്രതിഷേധിച്ചു.

വാക്കിനെ നേരെ കയ്യൂക്കെന്ന തെമ്മാടിത്തം കാണിക്കുന്ന സംഘപരിവാർ ഫാസിസം സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിന് തന്നെ ഭീഷണിയാണ് . അതുകൊണ്ട് തന്നെ കലയുടെ കേന്ദ്രമായ വല്ലച്ചിറയിൽ നടന്ന സംഘപരിവാർ പ്രാകൃത പ്രതിഷേധത്തെ ജനാധിപത്യ സംഘടനകൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും സാംസ്കാരിക പ്രവർത്തകർക്ക് കാവലാളായി സാംസ്കാരിക കേരളം ഒന്നിച്ച് അണിനിരക്കണമെന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.എസ്.ബിനോയ്, സെക്രട്ടറി വി.ആർ.രമേഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top