വെള്ളാംചിറ പാടശേഖരം കൊയ്ത്തുൽസവം നടത്തി

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വെള്ളാംചിറ പാടശേഖരം കൊയ്ത്തുൽസവം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. നാടൻ കുറുവ, നവര തുടങ്ങിയ വിത്തുകൾ ജൈവരീതിയിൽ വിപുലമായി കൃഷി ചെയ്യുന്ന പാടശേഖരമാണ് വെള്ളാംചിറ. സാലിം അലി ഫൗണ്ടേഷൻ ഓണററി ഡയറക്ടർ ഡോ ലളിത വിജയൻ, വാർഡ് മെമ്പർ ഷമ്മി ജോസഫ്, പാടശേഖര സെക്രട്ടറി ഉണ്ണിമാസ്റ്റർ, പാടശേഖര പ്രസിഡന്റ് ഇ എൻ സുബ്രഹ്മണ്യൻ നമ്പൂതിരിപാട്, കൃഷി അസിസ്റ്റന്റ് ബിജി, രാജേഷ് അപ്പാട്ട്, റിനാസ് മുണ്ടക്കൽ, നിഷ രാജേഷ്, പവിത്ര എ എന്നിവർ പങ്കെടുത്തു

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top