എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ തിരുനാൾ സമാപിച്ചു

എടത്തിരുത്തി : എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ തിരുനാൾ സമാപിച്ചു. രാവിലെ തിരുനാൾ ദിവ്യബലിക്ക് ഫാ. ജിഫിൻ കൈതാരത്ത് നേതൃത്വം നൽകി . ഫാ. ഷെറൻസ് എളംതുരുത്തി തിരുനാൾ സന്ദേശം നൽകി. വൈകിട്ട് നടന്ന ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണത്തിന് ശേഷം കുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം ബലിയർപ്പിച്ച വിശുദ്ധ ഡാമിയൻറെ ജീവിതകഥയായ ദി ലെജൻറ് ഓഫ് മൊളോക്കോ എന്ന സിനിമ പ്രദർശനം ഉണ്ടായിരുന്നു. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. ഡോ വർഗീസ് അരിക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ. അജോ പുളിക്കൻ , കൈക്കാരന്മാരായ സൈമൺ ചിറയത്ത്, ജോജു ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top