ബ്രിട്ടീഷ് സിനിമയായ ‘ദി ഫേവറിറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 91മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കായി പത്ത് നോമിനേഷനുകള്‍ നേടിയ ബ്രിട്ടീഷ് ചരിത്ര സിനിമയായ ‘ദി ഫേവറിറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 25 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. മികച്ച സിനിമ അടക്കമുള്ള പത്ത് നോമിനേഷനുകളാണ് ചിത്രം നേടിയിട്ടുള്ളത്. 75 മത് വെനീസ് ചലച്ചിത്ര മേളയില്‍ ചിത്രം ഗ്രാന്റ് ജൂറി പ്രൈസ് നേടിയിരുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.രാജ്ഞിയുടെ പ്രീതി പിടിച്ച് പറ്റാനും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനും രണ്ട് സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങളും കിടമത്സരങ്ങളുമാണ് ‘ദി ഫേവറിറ്റ്’ പ്രതിപാദിക്കുന്നത്. സമയം 120 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന്. പ്രവേശനം സൗജന്യം.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top