ജനറൽ ആശുപത്രിക്ക് സേവ് ഇരിങ്ങാലക്കുട നൽകിയ എക്സ്റേ ഉപകരണങ്ങൾ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ജീവകാരുണ്യ സംഘടനയായ സേവ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ വികസനം ലക്ഷ്യമാക്കി ആധുനിക സൗകര്യങ്ങളുള്ള എക്സ്റേ മെഷീൻ സമർപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ. എക്സ്റേ മെഷീന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീതജ്ഞനായ ഷഹബാസ് അമന്റെ സംഗീത പരിപാടിയിൽ നിന്നു ലഭിച്ച വരുമാനം ചിലവഴിച്ചു കൊണ്ടാണ് എക്സ്റേ മെഷീൻ സംഭാവന ചെയ്തത്.

പൊതുജനാരോഗ്യ മേഖലയെ പ്രഥമ കർമ്മ മേഖലയായി നിശ്ചയിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിലെ സർക്കാർ ആശുപത്രിയുടെ വികസനം സേവിന്റെ പ്രഥമ ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിക്കൊണ്ട് ഇതിനകം തന്നെ ചില പ്രവർത്തനങ്ങൾ സംഘടന ആശുപത്രിയിൽ നടത്തിക്കഴിഞ്ഞിട്ടുണ്ട്. അപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരെ ഉദ്ദേശിച്ച് നടപ്പാക്കിയ SAVE A LIFE പദ്ധതിയും നേത്രചികിത്സക്കു വേണ്ടി നേത്രശസ്ത്രക്രിയാ വിഭാഗവും വളരെ മികച്ച രീതിയിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നു.ഡോ . റീജ ഭാസ്‌ക്കർ, ഡോ. ഹേമന്ത്, നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 45
  •  
  •  
  •  
  •  
  •  
  •  
Top