ആത്മീയ ചൈതന്യമായി മൗലീദ് മജ്ലിസ്

കരൂപ്പടന്ന : പള്ളിനട പൗരസമിതി മിലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിനട സെന്ററിൽ നടത്തിയ 101 പണ്ഡിതന്മാർ നേതൃത്വം നൽകിയ മൗലീദ് മജ്ലിസ് ആയിരങ്ങൾക്ക് ആത്മീയ ചൈതന്യമായി. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് ഖത്തീബ് സൈഫുദ്ദീൻ അൽ ഖാസിമി മിലാദ് സന്ദേശം നൽകി. പൗരസമിതി ചെയർമാൻ അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ മഹല്ല് ഖത്തീബ് കെ.പി.സൈനുദ്ദീൻ ഫൈസി പ്രഭാഷണം നടത്തി. ബ്രാലം ജുമാമസ്ജിദ് ഖത്തീബ് കെ.ടി.അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയായി. അൽ ബദർ ഹജ്ജ് ഗ്രൂപ്പ് എം.ഡി. സി.പി. അബൂബക്കർ ദാരിമി ഹാഫിളുമാരെ ആദരിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പൗരസമിതി കൺവീനർ എ.എം. ഷാജഹാൻ, വി.കെ. നിഷാദ്, ഷിഹാബ് അറക്കൽ, സുലൈമാൻ അൻവരി, ടി.കെ.കുഞ്ഞുമോൻ, പി.കെ.എം.അഷറഫ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട് : റഊഫ് കരൂപ്പടന്ന, 9447923582

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top