എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികവും രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ എ കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിഎസ് സുധൻ അധ്യക്ഷനായി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ എ സീമ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ എന്ഡോമെൻറ്റുകൾ വിതരണം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.

പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ബിനോയ് കോലന്ത്ര, കെ പി കണ്ണൻ, പിടിഎ പ്രസിഡണ്ട് എസ് ഗിരീഷ്, സമാജം സെക്രട്ടറി ജിനചന്ദ്രൻ കോപുള്ളിപ്പറമ്പിൽ, വെള്ളാങ്കല്ലൂർ ബി പി ഓ ഈ എസ് പ്രസീത, മുൻ മാനേജർ വി രാജൻ മാസ്റ്റർ, ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി ശ്രീദേവി, വികസന സമിതി അംഗം പി കെ വിശ്വനാഥൻ, എച്ച്എസ്എസ് സീനിയർ അസിസ്റ്റൻറ് ആനി ജോർജ്ജ് ഭരണ, വികസന, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

വിരമിക്കുന്ന അധ്യാപകരായ ടി ആർ കാഞ്ചന, റഹ്മത്ത് ബീവി എന്നിവർക്ക് മാനേജ്മെൻറ്റും പി ടി എയ്യും ഉപഹാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ജി സാജൻ സ്വാഗതവും, സി പി സ്മിത നന്ദിയും പറഞ്ഞു. ജോഷി ആൻറണി പോത്താനിയുടെ ഒറ്റയാൾ നാടകം ആന രാഘവൻ, കഥകളി,ചാക്യാർ കൂത്ത്,നാടകം, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top