സെന്‍റ് ജോസഫ്സ് കോളജിൽ സാംസ്ക്കാരിക രാഷ്ട്രീയ പരിസരത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിൽ ഇംഗ്ലീഷ് വിഭാഗവും വുമൺ സെല്ലും ചേർന്ന്, സാംസ്ക്കാരിക രാഷ്ട്രീയ പരിസരത്തിൽ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല അധ്യാപികയും കവിയും ചിത്രകാരിയുമായ ഡോ. റോഷ്നി സ്വപ്ന പ്രഭാഷണം നടത്തി. സ്ത്രീ സമത്വവാദങ്ങളിലൂടെയും ശരീരത്തിന്‍റെ സാദ്ധ്യതകളിലൂടെയും പുരുഷനെ ചൂഷണം ചെയ്യുകയല്ല, മറിച്ച് സ്വയം അറിയുകയും ശാക്തീകരിക്കുകയുമാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ചടങ്ങിൽ ഡോ. ഷാലി അന്തപ്പൻ, റിനി ജോയ് എന്നിവർ സംസാരിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top