പ്രളയത്തിൽ തകർന്നതിനു പകരം സേവാഭാരതി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്‍റെ തറക്കല്ലിടൽകർമ്മം

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട പ്രളയത്തിൽ തകർന്ന ഭവനത്തിനു പുതിയതായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം എടതിരിഞ്ഞി ഭൂവനേശ്വര നഗറിൽ ഭാരതീയ മത്സ്യപ്രവർത്തകസംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ പുരുഷോത്തമൻ നിർവ്വഹിച്ചു. എടതിരിഞ്ഞിയിലെ വലൂപറമ്പിൽ മനോജിനാണ് സുമനസുകളുടെ സഹായത്താൽ വീട് നിർമിച്ച് നൽകുന്നത്. ചടങ്ങിൽ വിഭാഗ് സംഘചാലക് കെ എസ് പത്മനാഭൻ , ജില്ലാ സഹകാര്യവാഹക് ഇ സി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സേവാഭാരതി വൈസ് പ്രസിഡന്റുമാരായ ശിവദാസ് പള്ളിപ്പാട്ട്, പ്രകാശൻ കൈമാപറമ്പിൽ, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, ഉണ്ണി പേടിക്കാട്ടിൽ, രവീന്ദ്രൻ കാക്കര, ഇ വി ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 26
  •  
  •  
  •  
  •  
  •  
  •  
Top