രോഹിത് വെൺമൂല അനുസ്മരണവും ഡോക്യുമെന്‍ററി പ്രദർശനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യയിലാകമാനമുള്ള ദലിത്- വിദ്യാർത്ഥി – സാംസ്കാരിക സമൂഹത്തോടൊപ്പം ഇരിങ്ങാലക്കുട കൂട്ടായ്മ  രോഹിത് വെൺമൂലയെ അനുസ്മരിച്ചു. ഹൈദരാബാദ് സെട്രൽ യൂണിവേഴ്സിറ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ജാതീയത എങ്ങനെ ദൃശ്യവൽക്കരിക്കുന്നുവെന്നും വെൺമൂലക്ക് മുൻപും പിൻപും അവിടെ നടന്നിട്ടുള്ള വിദ്യാർത്ഥി ആത്മഹത്യകൾ നമ്മെ ബോധ്യപ്പെടുത്തുന്നതായി അനുസ്മരണ പ്രസംഗം നടത്തിയ അംബേദ്ക്കറൈറ്റ് വിദ്യാർത്ഥി നേതാവ് ദിനു വെയിൽ പറഞ്ഞു. രോഹിതിന്‍റെ മരണം ഒന്നിന്‍റെയും അവസാനമാവുകയല്ല, രാജ്യമാസകലം വളർന്നു വരുന്ന ദലിത്- വിദ്യാർത്ഥി – ബഹുജന ആത്മാഭിമാന മുന്നേറ്റങ്ങൾക്ക് ആരംഭമാവുകയാണ് ചെയ്തത്. അത്തരം മുന്നേറ്റങ്ങൾക്കൊപ്പം നില്ക്കുക എന്ന ഉത്തരവാദിത്വത്തെപ്പറ്റി രോഹിത്ത് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. ഇരിങ്ങാലക്കുട കൂട്ടായ്മയുടെ കൺവീനർ പി സി മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ.സി.കെ.ദാസൻ, അഡ്വ: പി കെ നാരായണൻ, ടി.കെ.സന്തോഷ് എന്നിവർ സംസാരിച്ചു. തുടർന്ന് രോഹിത് വെൺമൂലയെക്കുറിച്ചുള്ള “വി ഹാവ് നോട് കം ഹിയർ ടു ഡൈ ” എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top