ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് സ്കൂളിൽ വാർഷിക ആഘോഷവും യാത്രയയപ്പും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്‍റ് സ്കൂളിൽ വാർഷിക ദിനവും യാത്രയയപ്പും നടത്തി. നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്‌ഘാടനം ചെയ്തു. ഉദയ പ്രൊവിൻസിന്‍റെ വിദ്യഭ്യാസ കൗൺസിലർ സി. ഫ്ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ. നിവിൻ ആട്ടോക്കാരൻ അനുഗ്രഹപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പി വി ശിവകുമാർ മെമന്‍റോ നൽകി. റിട്ടയർ ചെയുന്ന അനീറ്റ ടീച്ചറെ ആദരിച്ചു. ലോക്കൽ മാനേജർ സി. ജെസി വിവിധ മേഖലകളിൽ മികവ് പുലർത്തിയ കുട്ടികൾക്ക് എൻഡോവ്മെന്‍റ് വിതരണം ചെയ്തു.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മെറീന സ്റ്റാഫ് പ്രതിനിധി മരിയ റോസ് ജോൺസൻ ഹൈസ്കൂൾ ലീഡർ സിതാര പർവിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിട്ടയർ ചെയുന്ന അനീറ്റ ടീച്ചർ തന്‍റെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ച് കൃതജ്ഞത പ്രകാശിപ്പിച്ചു. എൽ പി ഹെഡ്മിസ്ട്രസ് ജീസ്‌റോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലെറ്റ് സ്വാഗതവും ഹൈസ്കൂൾ പി ടി എ പ്രസിഡന്‍റ് പി ടി ജോർജ്ജ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ വാർഷികാഘോഷത്തിനു മിഴിവേകി.

Leave a comment

  • 44
  •  
  •  
  •  
  •  
  •  
  •  
Top