സംസ്ഥാനപാതയിലെ കൾവർട്ടുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു – ഗതാഗതത്തിനു ഭാഗികനിയന്ത്രണം മാത്രം

പുല്ലൂർ : ഇരിങ്ങാലക്കുട പോട്ട സംസ്ഥാനപാതയിൽ പുല്ലൂരും വല്ലക്കുന്നിലുമുള്ള കൾവർട്ടുകൾ പൊളിച്ചുപണിയൽ ആരംഭിച്ചു. രണ്ടിടത്തും നിലവിൽ ഉയർന്നു നിൽക്കുന്ന കൾവർട്ടുകൾ മൂലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ റോഡ് നിരപ്പിനോട് ഒപ്പമാക്കാനാണ് ഇപ്പോൾ ഇവ പൊളിച്ചു പണിയുന്നത്. ഒരേ സമയത്ത് വല്ലക്കുന്നിലും പുല്ലൂരും പണി നടക്കുന്നുണ്ട് . ഭാഗീകമായി ഗതാഗത നിയന്ത്രണമുണ്ട്.

സംസ്ഥാനപാത റീടാർ ചെയ്തപ്പോൾ പുല്ലൂരും വല്ലക്കുന്നും കലുങ്കുകൾ പണിയാനുള്ളിടത്ത് മാത്രം ടാർ ചെയ്ത് ഒഴിച്ചിട്ടിരുന്നു. ഇവിടെ റോഡിൻറെ സമനിരപ്പിൽ വ്യത്യാസം വന്നതിനാൽ അപകടങ്ങൾ സ്ഥിരമാവുകയും വല്ലക്കുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീ അപകടത്തിൽ മരിക്കുകയും ചെയ്തു. ഇതേ തുടർന്ന് പ്രതിക്ഷേധം രൂക്ഷമാകുകയും മുടങ്ങി കിടന്ന കൾവർട്ടുകളുടെ പണികൾ പുനരാരംഭിക്കുകയും ചെയ്തു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
Top