‘കോള്‍ഡ് വാര്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് പോളീഷ് സംവിധായകന്‍ പവല്‍ പവലികോവ്‌സ്‌കിക്ക് നേടി കൊടുത്ത ചിത്രമായ ‘കോള്‍ഡ് വാര്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 18 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു. 2018 ലെ മികച്ച ചിത്രത്തിനുള്ളത് ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ അവാര്‍ഡുകളും നേടിയ ചിത്രം 91 മത് അക്കാദമി അവാര്‍ഡിനുള്ള പോളണ്ടില്‍ നിന്നുള്ള എന്‍ട്രി കൂടിയാണ്.1950 കളിലെ ശീതസമര കാലത്തെ പോളണ്ടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വ്യത്യസ്തമായ ജീവിത പശ്ചാത്തലമുള്ള രണ്ടു പേരുടെ തീവ്രമായ പ്രണയമാണ് ചിത്രം പറയുന്നത്. സമയം 85 മിനിറ്റ് പ്രദര്‍ശനം, പ്രവേശനം സൗജന്യം.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top