ഊർജ്ജസംരക്ഷണ ശിൽപ്പശാല നടത്തി

വെള്ളാങ്കലൂർ : വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജ് എൻകോൺ ക്ലബ് “ദീപ്തി” എനർജി കൺസർവേഷൻ പ്രൊജക്ടിന്‍റെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾക്കായി ഊർജ്ജ സംരക്ഷണ ശിൽപ്പശാല നടത്തി. പൂമംഗലം ഗ്രാമപഞ്ചായത്ത് ഊർജ്ജസംരക്ഷണ ഗ്രാമമായി പ്രഖ്യാപിച്ചതിന്‍റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ശിൽപ്പശാല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ഡോ. ജോസ് കെ, ജയ്ക്കബ് അദ്ധ്യക്ഷത വഹിച്ചു. എൻകോൺ ക്ലബ് കോർഡിനേറ്റർ കെ കെ അബ്‌ദുൾ റസാഖ് ശിൽപ്പശാലക്ക് നേതൃത്വം നൽകി. കുടുംബശ്രീ ചെയർപേഴ്സൺ സുവിധ, ഡോ . നീതു എസ് അറക്കൽ എന്നിവർ സംസാരിച്ചു. ഊർജ സംരക്ഷണം ഉപകരണങ്ങളെ സംബന്ധിച്ച് ലാബ് ഇൻസ്ട്രക്ടർ റോസ് റാണി പ്രായോഗിക പരിശീലനം നൽകി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top