വെട്ടിക്കര നന ദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോല്‍സവ നടത്തിപ്പിനായുള്ള ആലോചന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെട്ടിക്കര നന ദുര്‍ഗ നവഗ്രഹ ക്ഷേത്രത്തിലെ രഥോല്‍സവ നടത്തിപ്പിനായുള്ള ആലോചന  യോഗത്തിൽ ഏപ്രില്‍ 3, 4 തിയതികളിലായി രഥോല്‍സവം  നടത്തുവാന്‍ തീരുമാനിച്ചു. ഏപ്രില്‍ 3ന് തന്ത്രി അണിമംഗലത്തെ സുബ്രമണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ താന്ത്രിക കര്‍മംഗലായ പ്രാസാദ ശുദ്ധി, രക്ഷോഗ്ന ഹോമം വാസ്തു ഹോമം, എന്നിവയും വൈകുന്നേരം അഞ്ചു മണി മുതല്‍ ഭക്തിഗാനങ്ങള്‍ , തിരുവാതിരക്കളി, ചുറ്റു വിളക്ക് നിറമാല പ്രസാദ വിതരണം എന്നിവ നടക്കും.

ഏപ്രില്‍ 4ന് കാലത്ത് പഞ്ചകം, പഞ്ചഗവ്യാഭിഷേകം, 25 കലശം, ധാര എന്നിവയും തുടര്‍ന്ന് പുറത്തേക്കു എഴുന്നള്ളിപ്പ്, മേളം പ്രസാദ ഊട്ട് എന്നിവ നടക്കും. വൈകുന്നേരം നാടന്‍ കലാ രൂപങ്ങളോടെ രഥോല്‍സവ ഘോഷയാത്ര ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു മുനിസിപ്പല്‍ മൈതാനം വഴി പഞ്ചാരിമേളത്തോടെ ക്ഷേത്രത്തില്‍ സമാപനം. തുടര്‍ന്ന് ദേവിക്ക് പൂമൂടല്‍, ചുറ്റു വിളക്ക്, നിറമാല, വര്‍ണ്ണ മഴ, എന്നിവ നടക്കും. യോഗത്തില്‍ പ്രസിഡന്റ്‌  കെ. ആര്‍. സുബ്രമണ്യന്‍റെ അധ്യക്ഷത വഹിച്ചു .  സെക്രട്ടറി  കെ. എന്‍. മേനോന്‍, ഉണ്ണികൃഷ്ണന്‍, വീ. എസ്. ശിവകുമാര്‍, ജയന്‍ അരിമ്പ്ര , സലീഷ്, ജ്യോതികണ്ണന്‍, രമ ബാലഗോപാല്‍, സുധ ജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top