ശാന്തിനികേതനിൽ അമ്മാനിലവിന്‍റെ 100-ാം ദിവസം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളിൽ ഭാവനയും സാന്മാർഗിക മൂല്യങ്ങളും വളർത്തുന്നതിന് വേണ്ടി ആരംഭിച്ച അമ്മനിലാവ് എന്ന പരിപാടിയുടെ നൂറാം ദിവസ ആഘോഷം മുൻ എം പി യും സാഹിത്യകാരിയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്‌ഘാടനം ചെയ്തു. ഇതോടൊപ്പം അമ്മാനിലവിന്‍റെ ലോഗോ പ്രകാശനവും, ഫേസ്ബുക്ക് ഒഫീഷ്യൽ പേജ് ആരംഭിക്കുകയും ചെയ്തു. വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രക്ഷേപണവും ചെയ്യുന്ന ഈ പരിപാടിയിൽ ഗുണപാഠകഥകൾ , കടങ്കഥകൾ, മഹാഭാരത കഥകൾ, ബൈബിൾ കഥകൾ എന്നിവക്ക് പുറമേ, അമ്മമാരുടെ സ്നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും കുട്ടികൾ തന്നെ നേരിട്ട് സംസാരിക്കുന്ന സ്നേഹപൂർവ്വം അമ്മക്ക് എന്ന പരിപാടിയും ഉൾപെടുത്തുന്നുണ്ട്.

മഹാഭാരത കഥയുടെയും ബൈബിൾ കഥകളുടെയും സാരാംശം കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുക എന്ന ദൗത്യം കൂടി അമ്മനിലാവ് ലക്ഷ്യമിടുന്നുണ്ട്. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ, പ്രിൻസിപ്പൽ പി എൻ ഗോപകുമാർ, മാനേജർ ഡോ. എം എസ് വിശ്വനാഥൻ, എസ്. എൻ. ഇ എസ് പ്രസിഡണ്ട് കൃഷ്ണാനന്ദ ബാബു,  സ്റ്റാഫ് സെക്രട്ടറി നിഷാകുമാരി, അമ്മാനിലവിന്‍റെ കോ – ഓർഡിനേറ്റർമാരായ ഷൈനി പ്രദീപ്, ശ്രീപ്രിയ, പി എം അച്യുത് കൃഷ്‌ണ എന്നിവർ സംസാരിച്ചു. ആദി വിനായക് നാടൻപാട്ട് അവതരിപ്പിച്ചു.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top