മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാരയോഗ്യമാക്കുക – ജവഹർ ബാലവിഹാർ

പടിയൂർ : വർഷങ്ങളായി അധികാരികൾ തിരിഞ്ഞു നോക്കാത്ത മഴുവഞ്ചേരി തുരുത്ത് റോഡ് സഞ്ചാര്യ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജവഹർ ബാല വിഹാർ പടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിലകം പാലത്തിനടുത്ത് കുട്ടികൾ സായാഹ്ന ധർണ്ണ നടത്തി .125 കുടുംബങ്ങൾ ഉള്ള ഈ തുരുത്തിൽ 200 വിദ്യാർത്ഥികളോളം സഞ്ചരിക്കുന്ന ഈ റോഡിനോടുള്ള പടിയൂർ പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെയായിരുന്നു കുട്ടികളുടെ ധർണ. ഡി സി സി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സത്യൻ പി.ബി അധ്യക്ഷത വഹിച്ചു , ദേശീയ പ്രസിഡന്റ് ജോസ് കുരിശിങ്കൽ , ജില്ല പ്രസിഡന്റ് ആന്റോ തൊറയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ദശോബ്, ഋഷി പാൽ കുട്ടികളുടെ ഭാരവാഹികളായ ഉണ്ണിമായ ,ആദർശ് ,നീതു ,കാളിദാസൻ ,അലീന നേതാക്കളായ ഹസി കെ കെ ,സുമേഷ് ,സുരേഷ്, നീന , എന്നിവർ പ്രസംഗിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top