എ ഐ ടി യു സി നേതാവായിരുന്ന എ. ടി. വർഗീസിന്‍റെ രണ്ടാം ചരമ വാർഷിക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിൽ കമ്മ്യുണിസ്റ്റ് പാർട്ടി, ട്രെയ്ഡ് യൂണിയൻ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സമുന്നതതായ നേതാവായിരുന്ന എ. ടി.വർഗ്ഗീസിന്‍റെ രണ്ടാം ചരമ വാർഷിക ദിന ആചാരണം ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ നടന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു, എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ. നന്ദനൻ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ്, മണ്ഡലം സെക്രട്ടറി പി. മണി, അസി സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സെക്രട്ടറിയേറ്റ് മെമ്പർ കെ.വി. രാമകൃഷ്ണൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, റഷീദ് കാറളം, വി. കെ. സരിത, ശോഭന മനോജ്‌ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. പ്രസാദ്‌ സ്വാഗതവും, മുനിസിപ്പൽ കൗൺസിലർ എം.സി. രമണൻ നന്ദിയും രേഖപ്പെടുത്തി

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
  •  
Top