സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി ചാർളി, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ്ജ് ജോസഫ് എന്നിവർക്ക് കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഒർഗനൈസഷൻ യാത്രയയപ്പ്  നൽകി

ഇരിങ്ങാലക്കുട  : കേരളാ അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസഷന്റെ ആഭിമുഖ്യത്തിൽ  സർവ്വീസിൽ നിന്നും വിരമിക്കുന്ന സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ടി.വി ചാർളി, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോർജ്ജ് ജോസഫ് തുടങ്ങിയവർക്ക് യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. KUBSO സംസ്ഥാന ജനറൽ സെക്രട്ടറി ടി ശബരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ITU ബാങ്ക് ജനറൽ മാനേജർ ടി.കെ. ദിലീപ്കുമാർ മുഖ്യാതിഥി ആയിരുന്നു.

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിമാരായ  രാജൻ ജോസ്,  എൻ.ജെ. ജോയ്,  സംസ്ഥാന സെക്രട്ടറിമാരായ  ജോസ് സി.എ, ദേവദാസ് എം.കെ.,  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. KUBSO സംസ്ഥാന വൈസ് പ്രസിഡണ്ട്  എം. ആർ ഷാജു സ്വാഗതവും KUBSO ഇരിങ്ങാലക്കുട  യൂണിറ്റ് പ്രസിഡണ്ട്  പീറ്റർ ജോസഫ് നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top