എസ്.എന്‍ സ്ക്കൂളുകളുടെ വാര്‍ഷികാഘോഷം ,രക്ഷാകര്‍തൃദിനം, യാത്രയയപ്പ് സമ്മേളനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുളള എസ്.എന്‍ സ്ക്കൂളുകളുടെ വാര്‍ഷികാഘോഷവും ,രക്ഷാകര്‍തൃദിനവും, യാത്രയയപ്പ് സമ്മേളനവും എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്നു. കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്ള നിര്‍വഹിച്ചു. യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട ഡിസിട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ഗോപകുമാര്‍ .ജി ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ രവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ലത സി.ആര്‍ വാർഷിക റിപ്പോര്‍ട്ടും, ഉപഹാര സമര്‍പ്പണവും നടത്തി.

തുടര്‍ന്ന് വിരമിക്കുന്ന ഹയര്‍ സെക്കന്ററി അദ്ധ്യാപിക ഒ.കെ സിലോയുടെ ഫോട്ടാ അനാച്ഛാദനം ഡോ.സി കെ രവി നിര്‍വഹിച്ചു. ഡോക്ടറേറ്റ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥികളായ റോഫിന്‍ ടി.എം, ഡെല്ല തെരേസ് ഡേവിസ് എന്നിവരെ ആദരിച്ചു. ദേശീയ സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് പവനന്‍ കെ.വി, പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവർ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സിലോ ഒ.കെ മറുമൊഴി പ്രസംഗവും, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ.ജി സുനിത സ്വാഗതവും, എല്‍.പി
ഹെഡ്മിസ്ട്രസ് പി.എസ് ബിജുന നന്ദിയും പറഞ്ഞു

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top