കാരൂർ സെന്‍റ് മേരിസ് റോസറി ദേവാലയത്തിൽ വി. സെബസ്ത്യാനോസിന്‍റെ അമ്പ് തിരുനാൾ 26ന്

കാരൂർ : കാരൂർ സെന്റ് മേരിസ് റോസറി ദേവാലയത്തിൽ വി. സെബസ്ത്യാനോസിന്‍റെ അമ്പ് തിരുനാൾ 26-ാം തിയ്യതി ആഘോഷിക്കുന്നു. 25-ാം തിയ്യതി വെള്ളിയാഴ്ച വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പും രാത്രി 9 മണിക്ക് പള്ളിയിൽ അമ്പ് സമാപനവും നടത്തുന്നു. 26-ാം തിയ്യതി ശനിയാഴ്ച തിരുനാൾ ദിനത്തിൽ രാവിലെ 10 മണിക്ക് മൂർക്കനാട് പള്ളി വികാരി ഫാ. ജസ്റ്റിൻ വാഴപ്പിള്ളി മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോയ് പാല്യേക്കര തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4 മണിക്ക് ദിവ്യബലിയും തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും നടത്തും. വൈകീട്ട് 7 മണിക്ക് പ്രദക്ഷിണ സമാപനവും വർണ്ണമഴയും ഉണ്ടായിരിക്കും.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top