യുവമോർച്ച സ്വാമി വിവേകാനന്ദ ജന്മദിനം ആഘോഷിച്ചു

 


മുരിയാട് : യുവമോർച്ച മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദൻ ജന്മദിനം ആഘോഷിച്ചു. ആർഎസ്എസ് വിഭാഗ് സഹ സംഘചാലക് വിവേകാനന്ദ സന്ദേശം നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പുല്ലൂർ ചേർപ്പ്കുന്ന് സെന്ററിൽ വെച്ച് പുഷ്പാർച്ചനയും നടത്തി. യുവമോർച്ച പഞ്ചായത്ത് കൺവീനർ ജിനു ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയൻ മണാളത്ത്, വാർഡ് മെമ്പർ കവിത ബിജു, അജീഷ് പൈക്കാട്ട്, മുകുന്ദൻ ആനന്ദപുരം, ഉണി കൃഷ്ണൻ ഊരകം എന്നിവർ സംസാരിച്ചു. രഞ്ചിത്ത് ഊരകം, വിവേക് തുറവൻകാട്, ഷാരോൺ, വിക്രമൻ, ഷാജി, സത്യ ബാബു എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
  •  
Top