2000 രൂപയുടെ നിലവാരമില്ലായ്മ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു

ഇരിങ്ങാലക്കുട : പുതിയതായി ഇറങ്ങിയ 2000 രൂപയുടെ കറൻസി നോട്ടിന്‍റെ നിലവാരമയില്ലായ്മ മൂലം ബാങ്കുകളുടെ പുറത്ത് 24 മണിക്കൂറും പണം നിക്ഷേപിക്കാനായി സ്ഥാപിച്ചിട്ടുള്ള ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ ഈ നോട്ടുകൾ പലപ്പോഴും സ്വീകരിക്കാത്തത് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും പ്രശനങ്ങൾ സൃഷ്ടിക്കുന്നു. മുഷിഞ്ഞതും ചുളിവുകൾ വീണതും കേടുവന്നതുമായ നോട്ടുകൾ സി ഡി എം മെഷീനുകൾ സ്വീകരിക്കാറില്ല . മറ്റു കറൻസി നോട്ടുകൾ അപേക്ഷിച്ച് 2000 രൂപയുടെ നോട്ടുകളാണ് പെട്ടെന്ന് മുഷിയുന്നതും കേടുവരുന്നതും.

അത്യാവശ്യഘട്ടങ്ങളിൽ പണം നിക്ഷേപിക്കാൻ എത്തുന്നവർക്ക് 2000 രൂപ നോട് ഉണ്ടെങ്കിൽ ഇവയിൽ പകുതിയിലധികം ഈ കാരണത്താൽ സി ഡി എം മെഷീനുകൾ പുറം തള്ളുകയാണ് പതിവ്. ഇക്കാരണത്താൽ സി ഡി എം മെഷീന് സമീപം തിരക്ക് കൂടുകയും പൂർണ്ണമായ പണം നിക്ഷേപം സാധ്യമാകാതെ വരുകയും ചെയുന്നു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top