രണ്ടു ദശകത്തോളം തരിശുകിടന്ന ചെമ്മീൻചാൽ പടവിൽ കൃഷിക്കൊരുക്കം

തൊമ്മാന : ഐതിഹാസികമായ മുരിയാട് കായൽ കർഷക സമരത്തിന് ശേഷവും രണ്ടു ദശകത്തോളമായി തരിശു കിടക്കുന്ന ചെമ്മീൻചാൽ കിഴക്കേപടവ് കൃഷിക്കായി ഒരുങ്ങുന്നു. 3 വർഷത്തേക്ക് കർഷകർ പാടശേഖരങ്ങൾ പാട്ടത്തിനു നൽകിയിരിക്കുകയാണ്. 10 അടിയോളം വെള്ളത്തിലായിരുന്ന പാടശേഖരം ഇപ്പോൾ വറ്റിയപ്പോൾ നിറയെ ചണ്ടിയും പുല്ലും കൊണ്ട് നിറഞ്ഞത് ട്രാക്ടർ ഉപയോഗിച്ച് മാറ്റികൊണ്ടിരിക്കുന്ന
ജോലി പുരോഗമിക്കുകയാണ്.വരും ദിവസങ്ങളിൽ ഇവിടെ വിത്തിറക്കുമെന്നാണ് പ്രതീക്ഷ. തൊമ്മാന , വല്ലക്കുന്ന്, കല്ലേറ്റുംകര താഴേക്കാട്, കടുപ്പശ്ശേരി മേഖലകളിൽ വ്യാപിച്ചു കിടക്കുന്നതാണ് രണ്ടായിരം പറയോളം ഉള്ള ചെമ്മീൻചാൽ പടവ്. തൊമ്മാനയിലെ കെ എൽ ഡി സി ബണ്ട് തുടങ്ങുന്നതും ഇവിടെ നിന്നാണ്. ചെമ്മീൻച്ചാൽ പാടശേഖരത്തിന്റെ സമീപം സംസ്ഥാനപാതക്ക് അക്കരെയുള്ള കൂവപ്പുഴ കടവ്, കല്ലറക്കോൾ എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൃഷി മുടങ്ങാതെ നടന്നു പോരുന്നുണ്ട്.

Leave a comment

  • 35
  •  
  •  
  •  
  •  
  •  
  •  
Top