ക്രൈസ്റ്റ് വിദ്യാനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന്‍റെ മെറിറ്റ് ഡേ ആഘോഷങ്ങള്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.. ചടങ്ങില്‍, ക്രൈസ്റ്റ് എന്‍ജിനിയറിങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ക്രൈസ്റ്റ് ആശ്രമം മുന്‍ മാനേജര്‍ റവ. ഫാ. ജോണ്‍ പാല്യേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. ദേവമാത എഡ്യൂക്കേഷനല്‍-മാസ് മീഡിയ കൗണ്‍സിലര്‍ റവ. ഫാ. ഷാജു എടമന സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി.

പിടിഡബ്‌ള്യുഎ പ്രസിഡണ്ട് ജെയ്‌സണ്‍ പാറേക്കാടന്‍ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷത്തെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും, തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വര്‍ണ്ണശഭളമായ കലാവിരുന്നും ചടങ്ങിന് മാറ്റു കൂട്ടി. ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഫാ. സണ്ണി പുന്നേലിപറമ്പില്‍ സി. എം. ഐ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി എൽറോസ് വര്‍ഗ്ഗീസ് നന്ദിയും അര്‍പ്പി ച്ചു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top