മൂർക്കനാട് സേവ്യർ അനുസ്മരണം 14ന് പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുൻ പ്രസിഡന്റും മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 12-ാം ചരമവാർഷികം ഇരിങ്ങാലക്കുട പ്രസ്ക്ലബ്ബിന്റെയും ശക്തി സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 14 തിങ്കളാഴ്ച 11 മണിക്ക് പ്രസ് ക്ലബ്ബിൽ ആചരിക്കുന്നു.

അനുസ്മരണ സമ്മേളനം ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റും, ശ്രീനാരായണ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി കെ രവി ഉദ്‌ഘാടനം ചെയ്യുമെന്ന് പ്രസ് ക്ലബ് സെക്രട്ടറി വി ആർ സുകുമാരൻ, ശക്തി സാംസ്കാരികവേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താനി എന്നിവർ അറിയിച്ചു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top