അവിട്ടത്തൂർ ശിവക്ഷേത്ര തിരുവുത്സവത്തിനു കൊടിയേറി

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദൻ നമ്പൂതിരി കൊടിയേറ്റകർമ്മം നിർവ്വഹിച്ചു. കുറിയേടത്ത് രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കലാപരിപാടികളുടെ ഉദ്‌ഘാടനം ക്ഷേത്രം സെക്രട്ടറി ഇ എസ് മനോജ് നിർവ്വഹിച്ചു. കൊടിപ്പുറത്ത് വിളക്കിനു കരുവന്തല ഗണപതി തിടമ്പേറ്റി. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ജനുവരി 19ന് സമാപിക്കും.

Leave a comment

  • 41
  •  
  •  
  •  
  •  
  •  
  •  
Top